സ്റ്റെര്‍ലിങ് ക്രെസന്റ് ലക്ഷ്വറി ഹോംസ്

പ്രീമിയം ജീവിതശൈലിക്ക് മുതല്‍ക്കൂട്ടായി സ്റ്റെര്‍ലിങ് ക്രെസന്റ് ലക്ഷ്വറി ഹോംസ്

പ്രീമിയം ജീവിതശൈലിക്ക് മുതല്‍ക്കൂട്ടായി കോഴിക്കോട്ടെ പ്രമുഖ ബില്‍ഡറായ ക്രെസന്റ് ബില്‍ഡേര്‍സിന്റെ 26-ാമത്തെ പ്രോജക്റ്റായ സ്‌റ്റെര്‍ലിങ് ക്രെസന്റ് ലക്ഷ്വറി ഹോംസ്. കോഴിക്കോടിന്റെ പുതിയ നഗരഹൃദയമായ തൊണ്ടണ്ടയാട് ആണ് ലൊക്കേഷന്‍.

ഗൗണ്ടണ്ട് ഫ്‌ളോറിന് പുറമെ 20 നിലകളിലായി 51, 2 & 3 ബിഎച്ച്‌കെ പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വൈബ്രന്റ് ലൊക്കേഷന്‍, എക്‌സ്‌ക്ലസീവ് റിക്രിയേഷന്‍ പോഡിയം, 3 ലെവല്‍ കാര്‍ പാര്‍ക്കിങ് എന്നിവ ഈ പ്രോജക്റ്റിന്റെ മുഖ്യ സവിശേഷതകളാണ്.

കോഴിക്കോടിന്റെ പുതിയ നഗരഹൃദയമായി വളര്‍ന്നുകൊണ്ടണ്ടിിരിക്കുന്ന തൊണ്ടയാട് ഏറ്റവും സൗകര്യപ്രദവും മനോഹരവുമായ ലൊക്കേഷനും, ആധുനികജീവിതശൈലിക്ക് അനുയോജ്യമായ ആഡംബര സുഖസൗകര്യങ്ങളും സംവിധാനങ്ങളും സ്‌റ്റെര്‍ലിങ് ക്രെസന്റിനെ തികച്ചും വ്യത്യസ്തമാക്കുന്നു.

നഗരത്തിരക്കുകളില്‍ നിന്ന് അല്പം മാറി, എന്നാല്‍ നഗരസൗകര്യങ്ങള്‍ എല്ലാം ഒത്തിണങ്ങിയ പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് സ്റ്റെര്‍ലിങ് ക്രെസന്റ് ഉയർന്ന് വരുന്നത്.

സൈബര്‍ പാര്‍ക്കുകള്‍, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവയെല്ലാം സമീപസ്ഥമാണ്. വിമാനത്താവളത്തിലേക്കുള്ള എളുപ്പമായ യാത്രാസൗകര്യവും ഈ പ്രോജക്റ്റിന്റെ പ്രത്യേകതയാണ്.

മീറ്റിംഗ് റൂം, ഇന്‍ഡോര്‍- ഔട്ട്ഡോര്‍ പാര്‍ട്ടി ഏരിയ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ, സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് ബൗളിങ് പിച്ച്, ഇ.വി. ചാര്‍ജിങ് പോയിന്റ് തുടങ്ങിയ ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ നിരവധി സൗകര്യങ്ങളാണ് സ്‌റ്റെര്‍ലിങ് ക്രെസന്റിലുള്ളത്.

ഓരോ അപ്പാര്‍ട്ട്‌മെന്റും പ്രകൃതിദത്ത വെളിച്ചവും മികച്ച വായൂസഞ്ചാരവും ലഭിക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

സുരക്ഷിതവും മൂല്യവര്‍ധനയുള്ളതുമായ ഒരു നിക്ഷേപത്തിനൊപ്പം മനസ്സിനിണങ്ങിയ ഒരു വാസസ്ഥലം തേടുന്നവര്‍ക്കായി പ്രത്യേകം വിഭാവനം ചെയ്ത പ്രോജക്റ്റാണ് സ്‌റ്റെര്‍ലിങ് ക്രെസന്റ്.


ആഡംബര ജീവിതത്തിന്റെ പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കുന്ന ഈ പദ്ധതി കോഴിക്കോട് നഗരത്തിലെ പ്രീമിയം ജീവിതശൈലിക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന്  ക്രെസന്റ് ബില്‍ഡേര്‍സിന്റെ മാനേജിങ് പാര്‍ട്ണര്‍ കെ.വി. ഹസീബ് അഹമ്മദ് അറിയിച്ചു.

ആധുനികജീവിതശൈലിക്കിണങ്ങിയ 20 ലേറെ പ്രജക്റ്റുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറിയ പാരമ്പര്യവും പരിചയസമ്പത്തും ഒത്തിണങ്ങിയ ബില്‍ഡറാണ് ക്രെസന്റ് ബില്‍ഡേര്‍സ്. പദ്ധതികളുടെ സമയബന്ധിത പൂര്‍ത്തീകരണം, ഗുണനിലവാരത്തിലെ കണിശത, സുതാര്യമായ നടപടിക്രമങ്ങള്‍, മികച്ച വില്‍പനനാനന്തരസേവനം എന്നിവയാണ് ക്രെസന്റ് ബില്‍ഡേര്‍സിനെ കോഴിക്കോടിന്റെ മോസ്റ്റ് പ്രിഫേര്‍ഡ് ഹോംമെയ്‌ക്കേര്‍സ് ആക്കി മാറ്റിയത്.

കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള പ്രോജക്റ്റാണ് സ്‌റ്റെര്‍ലിങ് ക്രെസന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: + 91 9744 999 888

Tags:    
News Summary - Crescent Sterling Crescent Luxury Homes for a premium lifestyle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.