വീടുകളിൽ ഇനി 'ഛോട്ടു' വി​െൻറ കാലം; സ​​​ൈപ്ലകോയിൽ സിലിണ്ടർ റെഡി

കൊച്ചി: സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവ വഴി ഐ.ഒ.സി വിതരണം ചെയ്യുന്ന ഛോട്ടു പാചക വാതക സിലിണ്ടര്‍ പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളില്‍ വിതരണം തുടങ്ങിയതായി സി.എം.ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.

എറണാകുളം, കോട്ടയം, തിരുവനന്തപുരം, വയനാട്, കോഴിക്കോട്, കാസര്‍കോട്​, പാലക്കാട്, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് അഞ്ച​ു കിലോയുടെ ഛോട്ടു സിലിണ്ടര്‍ ലഭിക്കുന്നത്.

ആധാര്‍ കാര്‍ഡി‍െൻറ പകര്‍പ്പു നല്‍കിയാല്‍ ഛോട്ടു ലഭിക്കും. 1435 രൂപയാണ് നല്‍കേണ്ടത്. വിലയിൽ ഓരോ മാസവും മാറ്റമുണ്ടാകും.

ആവശ്യാനുസരണം സിലിണ്ടറുകള്‍ ലഭിക്കും. ഛോട്ടു ലഭ്യമാകുന്ന എറണാകുളം ജില്ലയിലെ , ഔട്ട് ലെറ്റുകൾ: ഗാന്ധിനഗര്‍ , പനമ്പിള്ളിനഗര്‍, കിഴക്കമ്പലം, പെരുമ്പാവൂര്‍, കുറുപ്പംപടി, എടത്തല, ചൂണ്ടി സൂപ്പര്‍ മാര്‍ക്കറ്റുകൾ.

Tags:    
News Summary - chotu cylinder from suplyco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.