മസ്കത്ത്: രാജ്യത്തെ കടലിൽ ആദ്യമായി പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ദൂഫാറിലെ മിർബാത്ത് തീരത്ത്നിന്ന് അടുത്തിടെ ഒമാനി മത്സ്യത്തൊഴിലാളിയാണ് ജെംപിലിഡേ (പാമ്പ് അയല) കുടുംബത്തിലെ എസ്കോളറിനെ പിടികൂടിയത്. ഇദ്ദേഹം പിന്നീട് ഇതിനെ ഫിഷറീസ് റിസർച് ജനറൽ ഡയറക്ടറേറ്റിന് കൈമാറുകയായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
മത്സ്യത്തെ രേഖപ്പെടുത്തുന്നതിന് ഒമാൻ മത്സ്യത്തൊഴിലാളി അസോസിയേഷൻ നടത്തുന്ന സഹകരണത്തിന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം നന്ദി അറിയിച്ചു. എല്ലാ മത്സ്യത്തൊഴിലാളികളും പുതിയ ഇനം മത്സ്യങ്ങളെ കണ്ടെത്താനും ഈ മേഖലയിലെ ഗവേഷകരുമായി ആശയവിനിമയം നടത്താനും ശ്രമിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
ലോകമെമ്പാടുമുള്ള ഉഷ്ണമേഖല, മിതശീതോഷ്ണ സമുദ്രങ്ങളിൽ നിന്നുള്ള മത്സ്യമാണ് എസ്കോളർ. ഇരുണ്ട തവിട്ടുനിറമുള്ള ഇവ പ്രായത്തിനനുസരിച്ച് കറുപ്പ് നിറമാകുന്നതുവരെ ഇരുണ്ടതായി വളരുന്നു. രണ്ട് മീറ്ററിലധികം നീളത്തിൽ വളരാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.