ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്യു​ന്ന

ആ​യ​ഞ്ചേ​രി പ​ഴ​ഞ്ചേ​രി നാ​ണു

അന്നമൂട്ടാൻ പഴഞ്ചേരി നാണുവും സംഘവും

വടകര: കലയുടെ മാമാങ്കം കൊട്ടിക്കയറുമ്പോൾ ഭക്ഷണശാലയുടെ പിറകിൽ പാചകപ്പുരയിൽ ആയഞ്ചേരി പഴഞ്ചേരി നാണുവും സംഘവും തിരക്കിലാണ്. 9000 പേർക്കുള്ള ഭക്ഷണമാണ് തിങ്കളാഴ്ച ഇദ്ദേഹത്തിന്റ നേതൃത്വത്തിൽ പാകംചെയ്തത്.

3000 ത്തോളം മത്സരാർഥികളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരക്കാനെത്തിയതെങ്കിലും ശ്രീനാരായണ എൽ.പി സ്കൂളിൽ ഒരുക്കിയ പാചകപ്പുരയിൽ ഒഫീഷ്യൽസും മറ്റുള്ളവർക്കുമടക്കം മൂന്നിരട്ടി പേർക്കാണ് ഭക്ഷണം വിളമ്പിയത്.

നാലു സ്ത്രീകളടക്കം 25 പേരാണ് പാചകപ്പുരയിൽ സഹായികളായുള്ളത്. ഏഴു കൗണ്ടറുകളിലായി 80 വീതം സീറ്റുകളാണ് ഭക്ഷണം കഴിക്കാനൊരുക്കിയത്. പായസമടക്കം എട്ടുതരം വിഭവങ്ങളും വിളമ്പി. അഭിപ്രായം കുറിക്കാൻ പുസ്തകവും ഭക്ഷണശാലയിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.

അധ്യാപക സംഘടനകളുടെ നേതൃത്വത്തിലാണ് ഭക്ഷണ കമ്മിറ്റി പ്രവർത്തിക്കുന്നത്. ചുക്കാൻപിടിക്കുന്നത് കൺവീനർ ടി.കെ. പ്രവീണും ചെയർമാൻ അജിത ചീരാംവീട്ടിലും വർക്കിങ് ചെയർമാൻ പി.എം. രവീന്ദ്രനുമാണ്.

Tags:    
News Summary - food court-school-nanu and gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.