പാചകമത്സര പുരസ്​കാരം സിനിമാതാരം ശ്വേതാമേനോനിൽനിന്ന്​ ലിസ ജോജി ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)

സൗദി ഭക്ഷ്യമേളയിൽ അപ്പവും ഫിഷ്​മോളിയുമായി മലയാളി മങ്ക

റിയാദ്​: സൗദി ഭക്ഷ്യമേളയിൽ കേരളീയ രുചിയായ അപ്പവും ഫിഷ്​മോളിയും പാചകം ചെയ്​ത്​ ഒരു മലയാളി മങ്ക. റിയാദ്​ ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ്​ എക്​സിബിഷൻ സെൻററിൽ ചൊവ്വാഴ്​ച ആരംഭിച്ച 'ഫുഡെക്​സ്​ സൗദി എക്​സിബിഷൻ' ഒമ്പതാമത്​ എഡിഷനിൽ 'തത്സമയ പാചകകലാ മത്സരത്തിൽ' പ​ങ്കെടുക്കുന്ന ഏക മലയാളി വനിതയാണ്​ ആലുവ സ്വദേശിനിയും യൂട്യൂബറുമായ ലിസ ജോജി. ​

വെള്ളിയാഴ്​ച അവസാനിക്കുന്ന മേളയിൽ എല്ലാദിവസവും വൈകീട്ട്​ നടക്കുന്ന മത്സരത്തിൽ കേരളീയ തനിമയുടെ രുചിപെരുമ കൊണ്ട്​ മാറ്റുരക്കുകയാണ്​ അവർ. തികച്ചും നാടൻ ശൈലിയിൽ അപ്പവും ഫിഷ്​ മോളിയുമാണ്​ പാചകം ചെയ്യുന്നത്​. മേള നഗരിയിൽ പ്രത്യേക കേരളീയ സ്​റ്റാൾ ഒരുക്കിയാണ്​ മത്സരം. 'ലൈവ്​ കളിനറി ആർട്​ കോമ്പറ്റീഷൻ' രണ്ട്​ നിരയിലുള്ളവർക്ക്​ വേണ്ടിയാണ്​ നടക്കുന്നത്​. പ്രഫഷനൽ പാചക വിദഗ്​ധർക്കും യുവപ്രതിഭകൾക്കും വെവ്വേറെയാണ്​ മത്സരം.

നിരവധി വർഷങ്ങളായി റിയാദിൽ പ്രവാസിയായ ലിസ ജോജി ഏറെ ഫോളോവർമാരുള്ള ഫുഡ്​ വ്ലോഗറും അറിയപ്പെടുന്ന പാചകവിദഗ്​ധയുമാണ്​​. സൗദിയിലും കേരളത്തിലും നടന്ന നിരവധി പാചകമത്സരങ്ങളിൽ വിജയിയായിട്ടുണ്ട്​. സൗദി ഗവൺമെൻറി​െൻറ അതിഥി മന്ദിരമായ റിയാദ്​ കോൺഫറൻസ്​ പാലസിൽ ചീഫ്​ ഷെഫായ ജോജിയാണ്​ ഭർത്താവ്​.

Tags:    
News Summary - bread and fish molly at the Saudi food fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.