'കൂട്' ഒരുങ്ങി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ആദ്യ പ്രദർശനം നാളെ

കോഴിക്കോട്​: താരക ക്രിയേറ്റീവ്​ ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. എസ്​.കെ. സുരേഷ്​ കുമാർ സംവിധാനം ചെയ്ത കൂട് (The Cage) ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ ചലച്ചിത്ര സംവിധായകൻ ജി. പ്രജേഷ്​ സെൻ ഫേസ്​ബുക്​ പേജിലൂടെ പ്രകാശനം ചെയ്തു.

ഒരു കുട്ടിയും പക്ഷിക്കുഞ്ഞും തമ്മിലെ സ്നേഹത്തിന്‍റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് കൂട്. നാലര മിനിറ്റ് മാത്രമുള്ള സിനിമയുടെ കൂടുതൽ ഭാഗവും യഥാർഥ സംഭവങ്ങൾ തന്നെയാണ് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർഥി വൈഭവ് ആണ് മുഖ്യകഥാപാത്ര​ത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ബുൾബുൾ പക്ഷിക്കുഞ്ഞും അതിന്‍റെ മാതാപിതാക്കളുമാണ് അതിനു പുറമെ ചിത്രത്തിലുള്ളത്. അമ്മയുടെയും ടീച്ചറുടെയും ശബ്ദ സാന്നിധ്യവുമുണ്ട്.

യഥാർഥ സംഭവങ്ങളും ദൃശ്യങ്ങളും കോർത്തിണക്കി തയാറാക്കിയ ലഘുചിത്രത്തിന്​ തിരക്കഥയും സംഭാഷണവും തയാറാക്കിയത്​ അസോസിയറ്റ് ഡയറക്ടർ കൂടിയായ എം. കുഞ്ഞാപ്പയാണ്​. പ്രമോദ് ബാബുവാണ് ഛായാഗ്രഹണം. എഡിറ്റിങ്: രാഗേഷ് റാം, പശ്ചാത്തല സംഗീതം: സായി ബാലൻ, സൗണ്ട് ഡിസൈൻ: സലിൽ ബാലൻ, ടൈറ്റിൽസ് & പബ്ലിസിറ്റി ഡിസൈൻ: എം. കുഞ്ഞാപ്പ.

ചിത്രത്തിന്‍റെ ആദ്യ പ്രദർശനം ജനുവരി 15ന് വൈകീട്ട് ഏഴു മണിക്ക് കോഴിക്കോട്​ നടക്കും. മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രദർശനോദ്​ഘാടനം നിർവഹിക്കും. ജി. പ്രജേഷ് സെൻ, ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ ലെബിസൻ ഗോപി, യുറീക്ക മുൻ എഡിറ്റർ ഷിനോജ്​രാജ്​ തുടങ്ങിയവർ അതിഥികളാകും​.

Tags:    
News Summary - The Cage First Look Poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.