Posted On
date_range Updated On
date_range അവിശ്വസനീയമായ സംഭവങ്ങളുമായി 'ഒരു മിടിപ്പിനപ്പുറം'
എബി എന്ന യുവാവിന്‍റെയും ഷെറിൻ എന്ന യുവതിയുടെയും പ്രണയത്തിനിടയിൽ കേവലം ഒരു വാച്ച് മൂലം ഉണ്ടാകുന്ന അപൂർവ്വവും അവിശ്വസനീയവുമായ സംഭവങ്ങളാണ് "ഒരു മിടിപ്പിനപ്പുറം" എന്ന ഹൃസ്വ ചിത്രത്തിന്‍റെ കഥയുടെ ഇതിവൃത്തം. അറോറ മീഡിയയുടെ ബാനറിൽ പ്രജീഷ് കുന്നത്ത് നിർമ്മിച്ച് നവാഗതരായ ദിനിൽ അജി കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രം മികച്ച പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ ജൈത്രയാത്ര തുടരുകയാണ്.
ദിനിൽ തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ എബി എന്ന കഥാപാത്രമായി ജാഫർ ലിയാഖത്തും ഷെറിനായി ഗോപിക മോഹൻദാസും അഭിനയിച്ചിരിക്കുന്നു. അശ്വിൻ അശോകനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ബിജിഎം: മിക്കു കാവിൽ, എഡിറ്റിംഗ്: സജീഷ് രാജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.