Posted On
date_range Updated On
date_range മനസ്സുനിറച്ച് 'ഏതഴകാണു നീ'
കൊച്ചി: നടി അനന്യയുടെ സഹോദരൻ അർജുൻ നായകവേഷത്തിലെത്തുന്ന മ്യൂസിക്കൽ ഹൃസ്വ ചിത്രം യൂട്യൂബിൽ ശ്രദ്ധേയമാകുന്നു. നൂതന ആശയവും വ്യത്യസ്തമാർന ആവിഷ്കാരവും പ്രതിഫലിക്കുന്ന ഈ ഹൃസ്വ ചിത്രം പിറവിയെടുത്തത് പയ്യന്നൂർ ഉള്ള ഒരു കൂട്ടം സുഹൃത്തുകളുടെ പ്രയത്നത്തിലാണ്.
സജിൻ ചന്ദ്രെൻറ സംവിധാനത്തിൽ മഞ്ജുഷ അരുൺ നിർമ്മിച്ച ചിത്രത്തിനായി പാടിയിരിക്കുന്നത് അരുൺ രാജനാണ് . ആതിരരാജാണ് നായികയായെത്തുന്നത്. വേറിട്ട ശൈലിയിൽ പ്രണയം അവതരിപ്പിക്കുന്ന ഈ ഷോർട്ട് ഫിലിം കാഴ്ചക്കാരിലേക്ക് ആഴ്ന്നിറങ്ങുന്നു. പ്രസിദ്ധമായ പയ്യന്നൂർ കോളജും പരിസരവുമാണ് ചിത്രത്തിെൻറ ക്ലൈമാക്സിൽ നിറയുന്നത്.
കോവിഡ് കാലത്തെത്തിയ സംഗീത ചിത്രം പ്രേക്ഷകരുടെ മനസ്സുനിറച്ച് വൈറൽ ആകാശങ്ങളിലേക്ക് പറക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.