ഇന്ത്യൻ ഫിലിം ഹൗസിന്‍റെ അവാർഡുമായി ‘കറ’യുടെ സംവിധായകൻ അബ്​ദുൽ ലറിഷ്​ കെ.എം

'കറ' ഹ്രസ്വചിത്രത്തിന്​ ദേശീയ അംഗീകാരം

ബീ പോസിറ്റീവിന്‍റെ ബാനറിൽ മോഹൻകുമാർ നിർമിച്ച്​ അബ്​ദുൽ ലറിഷ്​ കെ.എം സംവിധാനം ചെയ്​ത 'കറ' എന്ന ഹ്രസ്വചിത്രത്തിന്​ ദേശീയ അംഗീകാരം. ഇന്ത്യൻ ഫിലിം ഹൗസ്​ ദേശീയതലത്തിൽ സംഘടിപ്പിച്ച ഷോർട്ട്​ ഫിലിം അവാർഡ്​സിൽ ആണ്​ മികച്ച ചിത്രമായ 'കറ' തെരഞ്ഞെടുക്ക​പ്പെട്ടത്​. 10 ഭാഷകളിൽ നിന്ന്​ വന്ന ആയിരത്തോളം ഹ്രസ്വചിത്രങ്ങളിൽ നിന്നാണ്​ 'കറ' ഈ നേട്ടം കൈവരിച്ചത്​.

ഒരു സിനിമയുടെ ദൃശ്യാനുഭവം പകരുന്ന 'കറ' ഗോവിന്ദൻ എന്ന ഗുണ്ടയുടെ ജീവിതമാണ്​ പറയുന്നത്​. കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും ​​​ശ്രദ്ധേയനായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്‍റെ വേറിട്ട വേഷപ്പകർച്ചയാണ്​ 'കറ'യുടെ പ്രത്യേകത. ഇര വേട്ടക്കാരനായി മാറുന്ന പ്രമേയം കൈകാര്യം ചെയ്യുന്ന 'കറ'യിൽ കോഴിയും പ്രധാന വേഷത്തിലെത്തുന്നു. ​

Tags:    
News Summary - Malayalam mini movie 'Kara' got IFH award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.