കൂട്ടിക്കൽ ജയചന്ദ്രൻ ‘കറ’യിൽ

വ്യത്യസ്​ത ലുക്കിൽ കൂട്ടിക്കൽ ജയചന്ദ്രൻ; സിനിമയുടെ ഫീൽ നൽകി 'കറ'

കൊച്ചി: ഇ​ര വേട്ടക്കാരനായി മാറും ചിലപ്പോൾ. വേട്ടമൃഗം അതിജീവനത്തിന്‍റെ കറകൾ അവ​​ശേഷിപ്പിച്ച് കടന്നുപോകുകയും ചെയ്യും. ​ഒരു സിനിമയുടെ ദൃശ്യാനുഭവം പകർന്ന്​ ഈ പ്രമേയത്തെ പ്രേക്ഷകരിലേക്ക്​ എത്തിക്കുകയാണ്​ ലാരിഷ്​ എഴുതി സംവിധാനം ചെയ്​ത 'കറ' എന്ന ഹ്രസ്വചിത്രം.

ഗോവിന്ദൻ എന്ന ഗുണ്ടയുടെ ജീവിതം പറയുന്ന 'കറ' ​പ്രമുഖ നടൻ പൃഥ്വിരാജാണ്​ തന്‍റെ ഫേസ്​ബുക്ക്​ പേജിലൂടെ റിലീസ്​ ചെയ്​തത്​. സിനിമ മേഖലയിലെ 40ഓളം പ്രമുഖരും ഇതേ സമയം 'കറ' പ്രേക്ഷകരി​ലേക്ക്​ എത്തിച്ചു. കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും ​​​ശ്രദ്ധേയനായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്‍റെ വേറിട്ട വേഷപ്പകർച്ചയാണ്​ 'കറ'യുടെ പ്രത്യേകത. ജയചന്ദ്രന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്​ 'കറ'യിലെ ഗുണ്ട ഗോവിന്ദൻ എന്ന കഥാപാത്രം. 'കോമഡി ടൈം' എന്ന സൂപ്പർഹിറ്റ്​ ഹാസ്യപരിപാടിയിലൂടെയും മൈ ബോസ്​, ചിരിക്കുടുക്ക, വർഗം, ദൃശ്യം, ചാന്ത്​പൊട്ട്​ തുടങ്ങിയ സിനിമകളിലൂടെയും പ്രേക്ഷക​ശ്രദ്ധ പിടിച്ചുപറ്റിയ കൂട്ടിക്കൽ ജയചന്ദ്രന്‍റെ പുതിയൊരു മുഖമാണ്​ 'കറ'യിൽ ദൃശ്യമാകുക.

ബീ പോസിറ്റീവിന്‍റെ ബാനറിൽ മോഹൻകുമാർ നിർമിച്ച ഈ ഹ്രസ്വചിത്രം ഗുഡ്​വിൽ എന്‍റർടെയ്​ൻമെന്‍റ്​സ്​ ആണ്​ റിലീസ്​ ചെയ്​തിരിക്കുന്നത്​. അസ്രിത്​ സന്തോഷിന്‍റെ കാമറയും ശ്രീകാന്തിന്‍റെ പശ്​ചാത്തല സംഗീതവും ഷെവ്​ലിൻ ഡി സാംസിന്‍റെ എഡിറ്റിങും ഏ​റെ മികവ്​ പുലർത്തുന്നതാണ്​. മേക്കപ്പ്​ അർഷദ്​ വർക്കലയും വസ്​ത്രാലങ്കാരം രതീഷും കലാസംവിധാനം അഖിൽ റോയ്​യും സംഘട്ടനം ശ്രാവൺ സത്യയും നിർവഹിച്ചിരിക്കുന്നു. രാജേഷ്​ ആന്‍റണി ചമ്പക്കുളം, അലൻ നിജോ, അരുൺ അർത്തുങ്കൽ, അപ്പു, മിന്ന അനൂപ്​, ശ്രീബാല ശ്രീകാന്ത്​ തുടങ്ങിയവരും 'കറ'യിൽ വേഷമിട്ടിരിക്കുന്നു. 

Full View

Tags:    
News Summary - Malayalam mini movie Kara attracts many

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.