കര്‍ത്താവിൻെറ നാമത്തില്‍ വരുന്നു

സമകാലിക സംഭവത്തെ ആസ്​പദമാക്കി ടീം ബജ്ജി ക്രിയേഷൻെറ ബാനറിൽ ബിജു വർഗീസ് സംവിധാനം ചെയ്യുന്ന ഷോർട്ട് മൂവിയാണ്​ "കർത്താവിന്റെ നാമത്തിൽ . പ്രഭാഷ് പ്രഭാകര്‍ ചിത്രത്തിന്​ തിരക്കഥയും സംഭാഷണമെഴുതുന്നത്​.ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ അരുൺ രാജ് ചിത്രത്തിന്​ ഛായാഗ്രഹണം നിർവഹിക്കും.

ബിജു തന്നെ വർഗീസ് നായകനാകനാവുന്ന ചിത്രത്തിൽ പുതുമുഖം ആദം ജിന്ന മാത്യുവാണ് നായിക. ദിലീപ്, കൊച്ചുമോൻ വലിയപറമ്പിൽ, കുഞ്ഞാറ്റ എന്നിവരാണ് മറ്റു താരങ്ങള്‍.

എഡിറ്റിംഗ്- സ്റ്റീഫൻ ഗ്രാൻഡ്, സംഗീതം- വിഷ്​ണു, മേക്കപ്പ്-ഫിലിപ്​സ്​ സൈമൺ. ആലപ്പുഴ,ഹരിപ്പാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം ഉടൻ റിലീസാകുമെന്ന്​ അണിയറ പ്രവർത്തകർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.