'റിപ്പറു'മായി കരിക്ക് നെറ്റ്​ഫ്ലിക്​സിലേക്കും​

യൂട്യൂബിലൂടെ​ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കണ്ടന്‍റ്​ ക്രിയേറ്റർമാരായി മാറിയ കരിക്ക്​ നെറ്റ്​ഫ്ലിക്​സിലും അരങ്ങേറ്റം കുറിക്കുന്നു. തേരാപാര എന്ന വെബ്​ സീരീസായിരുന്നു കരിക്കിനെ ജനപ്രിയമാക്കിയത്​. പിന്നാലെ വിവിധ പേരുകളിൽ പല വെബ്​ സീരീസുകളും​ വിഡിയോ കണ്ടന്‍റുകളും അവർ യൂട്യൂബിൽ റിലീസ്​ ചെയ്​തിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ കരിക്ക് ആദ്യമായി അവതരിപ്പിക്കുന്നത് 'റിപ്പര്‍' എന്ന പേരിലുള്ള സ്‌കെച്ച് വീഡിയോയാണ്. ഏപ്രിൽ മൂന്നാം തീയതി രാവിലെ 11 മണിക്കാണ്​ വിഡിയോ റിലീസ്​ ചെയ്യുക.

സമൂഹ മാധ്യമ പേജുകളിലൂടെയാണ്​ കരിക്ക്​ പുതിയ പ്രഖ്യാപനം നടത്തിയത്​. അനു കെ അനിയന്‍, ജീവന്‍ സ്റ്റീഫന്‍, അര്‍ജുന്‍ രത്തന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത് എന്നിവരടങ്ങിയ പോസ്റ്ററും അവർ പങ്കുവെച്ചിട്ടുണ്ട്​. ത്രില്ലർ സ്വഭാവത്തിലുള്ള കോമഡി വിഡിയോ ആയിരിക്കും റിപ്പർ എന്നാണ്​ സൂചന. നെറ്റ്​ഫ്ലിക്​സ്​ കൂടാതെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിന്‍റെ ഐജി ടിവിയിലും റിപ്പർ റിലീസ്​ ചെയ്​തേക്കും. 

We extremely happy to announce our collaboration with Netflix for a sketch video titled 'RIPPER' which will be released on Netflix YouTube/IGTV/ FB on April 3rd at 11 am.

Posted by Karikku on Wednesday, 31 March 2021

Tags:    
News Summary - karikku collaboration with Netflix for a sketch video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.