നാട്ടുകാരായ കൂട്ടുകാരുടെ കലാവിരുന്നുകൾ ഒന്നിച്ചു : കോട്ടയം ജില്ലയിലെ ആനിക്കാട് യൂട്യുബിലും തരംഗമാകുന്നു

പള്ളിക്കത്തോട്: നാട്ടിലെ കൂട്ടുകാർ ഒത്തു ചേർന്നപ്പോൾ ഒരു ഗ്രാമത്തെ പാട്ടിലാക്കി. ആനിക്കാട് പള്ളിക്കത്തോട് പ്രദേശത്തി​െൻറ മനോഹരമായ ഗ്രാമീണ ഭംഗി ഹെലി ക്യാം ദൃശ്യങ്ങളിലൂടെ ഉൾപ്പെടെ ഒപ്പിയെടുത്ത എ​െൻറ ഗ്രാമം ആനിക്കാട് എന്ന സംഗീത എന്ന ആൽബം ശ്രദ്ധ നേടുന്നു.പൂത്തുമ്പി മീഡിയയാണ്​ ഗാനം പുറത്തിറക്കിയത്.

ഗ്രാമത്തിന്റെ ദൃശ്യ ഭംഗി പാട്ടിൽ കോർത്തിണക്കിയത് നാട്ടിലെ കലാകാരന്മാരുടെ കൂട്ടായ്മയാണ്. നാട്ടിലെ വിവിധ ക്യാമറാമാൻമാർ പകർത്തിയ ദൃശ്യങ്ങൾക്ക് അനീഷ് ആനിക്കാടാണ് രചന നിർവഹിച്ചത്. നടൻ മമ്മൂട്ടിയുടെ പി.ആർ.ഒയും ആനിക്കാട് പള്ളിക്കത്തോട് സ്വദേശിയുമായ റോബർട്ട് കുര്യാക്കോസാണ് ഗാനത്തി​െൻറ നിർമാണം.

Full View

ശ്രീജിത്ത് കെ.എസ് സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്ങും ക്രിയേറ്റീവ് ഹെഡുമായി നിഖിൽ മറ്റത്തിൽമഠം പ്രവർത്തിച്ചിരിക്കുന്നു. കോവിഡ് കാലത്ത് നാട്ടിലേക്ക് വരാൻ സാധിക്കാതിരുന്ന പ്രവാസികൾക്ക്​ കാഴ്ചയുടെ കുളിരായി മാറുകയാണ് എ​െൻറ ഗ്രാമം ആനിക്കാട്.

Tags:    
News Summary - Ente Gramam Anickad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.