ആന്റണി വര്‍ഗീസ് കഥയെഴുതിയ ഹൃസ്വചിത്രം 'ബ്രഷ്' ശ്രദ്ധേയമാകുന്നു

നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ കഥയെഴുതിയ 'ബ്രഷ്' എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. ആന്റണി വര്‍ഗീസ് തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ നടന്ന ചെറിയൊരു സംഭവം അങ്കമാലിയിലെ കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്നു ഹൃസ്വചിത്രം ആക്കി മാറ്റിയതാണെന്ന് നടന്‍ പറയുന്നു. ഉപ്പുമാവ് കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച 'ബ്രഷ്', ആല്‍ബി പോളാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Full View

പോള്‍ ആദം ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്​. എഡിറ്റിംഗ് & കളറിംഗ്- അജാസ് പുക്കാടന്‍, സംഗീതം- സജി എം മാര്‍ക്കോസ്, സൗണ്ട് ഡിസൈന്‍ & മിക്‌സിംഗ്- ശ്രീനാഥ് രവീന്ദ്രന്‍, ക്രിയേറ്റീവ് സപ്പോര്‍ട്ട്- വിനീത് വിശ്വം, എബി ട്രീസ പോള്‍, ജിബിന്‍ ജോണ്‍. സ്‌പോട്ട് എഡിറ്റര്‍- വിഷ്ണു വി ജെ, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- രാഹുല്‍ ഗീത, ശ്രീനാഥ്, ഫെബിന്‍ ഉമ്മച്ചന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സെബിന്‍ സണ്ണി, ആനിമേഷന്‍- സനത് ശിവരാജ്, സബ്‌ടൈറ്റില്‍- രാഹുല്‍ രാജീവ് (സബ്‌ടൈറ്റില്‍ കമ്പനി), പോസ്റ്റര്‍ ഡിസൈന്‍- ശ്രീകാന്ത് ദാസന്‍, ഡിജിറ്റൽ മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട്, വാർത്ത പ്രചരണം- പി.ശിവപ്രസാദ്

Tags:    
News Summary - Brush short film written by Antony Varghese aka peppe Pepe released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.