വർത്തമാനകാലത്തെ ഏറെ പ്രസക്തമായ വിഷയം; 'അപ്പുവിന്റെ അമ്മ '- ഹ്രസ്വ ചിത്രം

കുട്ടികളുടെ വളർച്ചയെ കൃത്യമായ കരുതലിലൂടെയും, നിർദ്ദേശങ്ങളിലൂടെയും മുൻപോട്ടു കൊണ്ടുപോകേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. 'പാരന്റിങ് ' സങ്കീർണതകളിലൂടെ മുൻപോട്ട് പോയാലോ? കുട്ടികളുടെ വളർച്ചയെ അവരുടെ ജൻഡർ അടിസ്ഥാനമാക്കിയുള്ള വേർതിരിവുകളിലൂടെ മുൻപോട്ട് നയിക്കുമ്പോൾ അവ കുട്ടികളുടെ മാനസികാവസ്ഥയെ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കും‍?  എന്ന് തുടങ്ങിയ വിവിധതരം ചോദ്യങ്ങൾ പ്രേക്ഷകർക്കു മുൻപിൽ ഉന്നയിക്കുന്ന ഒരു ഹ്രസ്വ ചിത്രമാണ് 'അപ്പുവിന്റെ അമ്മ '.

വിവിധ വനിതാ സംഘടനകളുടെ സഹകരണത്തോടെ ചിത്രരശ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുൻ മനോഹർ ആണ്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് അപ്പുവും അവന്റെ അമ്മയുമാണ്. മകനെ ഓർത്ത് എപ്പോഴും വ്യാകുലപ്പെടുന്ന അവന്റെ അമ്മക്ക്, ചുറ്റുപാടുകൾ നൽകുന്ന ഉപദേശങ്ങളാൽ സ്വന്തം മകനോട് എപ്പോഴും കർക്കശമായി പെരുമാറേണ്ടി വരുന്നു. അമ്മയുടെ ഈ പെരുമാറ്റം ദിനംപ്രതി അവനെ മോശം മാനസികാവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നത്. അമ്മയുടെ ഈ പെരുമാറ്റത്തിന് മുൻപിലും, പ്രവാസിയായ അച്ഛന്റെ തിരക്കുകൾക്കിടയിലും ഒറ്റപ്പെട്ടു പോകുന്നത് അപ്പുവാണ്. ആൺകുട്ടികളെ തല്ലിയും ശാസിച്ചും വളർത്തണമെന്നുള്ള ചുറ്റുപാടിൽ നിന്നുള്ള ഉപദേശങ്ങൾ കൂടിയാകുമ്പോൾ അപ്പുവിന്റെ നിഷ്കളങ്ക ബാല്യത്തെ പോലും മറന്നുകൊണ്ട് അമ്മ അവനോട് പരുക്കമായി ഇടപഴകുന്നു. തന്റെ മുൻപിലുള്ള പ്രശ്നങ്ങളെയെല്ലാം അപ്പു എങ്ങനെ നേരിടുന്നു, മകനോടുള്ള ഇത്തരമൊരു അനുഭാവത്തിൽ നിന്ന് അവന്റെ അമ്മയ്ക്ക് മാറാൻ സാധിക്കുമോ തുടങ്ങിയ നിരവധി ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമായാണ് അപ്പുവിന്റെ അമ്മ അവസാനിക്കുന്നത്.

വർത്തമാനകാലത്തിൽ ഏറെ പ്രസക്തമായ ഇത്തരമൊരു വിഷയത്തിന് കഥ തയ്യാറാക്കിയിരിക്കുന്നത് ദിവ്യ ശ്രീയാണ്.തിരക്കഥ, സംഭാഷണം: ഊരാളി ജയപ്രകാശ്. സഹ സംവിധാനം: ബിജുകൃഷ്ണ കോഴിക്കോട്, കൃഷ്ണ മനോഹർ. ക്യാമറ: രമേശ് പരപ്പനങ്ങാടി. സംഗീതം: കോട്ടയ്ക്കൽ മുരളി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ബാലു കോട്ടയ്ക്കൽ, ലതാ ദിനേശ്, പാർവൺ പുല്ലാട്ട്, ഊർമിള മേലേതിൽ, ഡോ.സന്തോഷ് വള്ളിക്കാട്, ഡോ.ബിജി, സത്യഭാമ, ആർ.കെ.താനൂർ, സന്ദീപ് കെ.നായർ, വിനീഷ് തേഞ്ഞിപ്പലം, സ്മിത മേലേടത്ത്, സുബൈർ കോട്ടയ്ക്കൽ, സൗമ്യ, അനിരുദ്ധ് ഊരാളി തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സമൂഹത്തിനുള്ള ഒരു മികച്ച സന്ദേശത്തോടു കൂടി അവസാനിക്കുന്ന ഈ ഹ്രസ്വ ചിത്രം രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ കാണാൻ സാധിക്കുന്ന ഒന്നാണ്.

Full View


Tags:    
News Summary - Appuvinte amma short Film Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.