പുരസ്​കാരം തിരിച്ചു നൽകുന്നില്ലേയെന്ന്​ സ്വര ഭാസ്​കർ; പറഞ്ഞത്​ കള്ളമെങ്കിൽ അങ്ങനെ ചെയ്യുമെന്ന്​ കങ്കണ

മുംബൈ: സുശാന്ത്​ സിങ്​ രാജ്​പുതി​െൻറ മരണവുമായി ബന്ധപ്പെട്ട്​ നടിമാരായ സ്വര ഭാസ്​കറും കങ്കണ റണാവത്തും തമ്മിൽ ​ ട്വിറ്ററിൽ വാക്​പോര്. സുശാന്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ ത​െൻറ വാദങ്ങൾ തെറ്റാണെങ്കിൽ തനിക്ക്​ ലഭിച്ച പദ്​മശ്രി പുരസ്​കാരം തിരികെ നൽകുമെന്ന്​ കങ്കണ പറഞ്ഞിരുന്നു. ഇതി​െൻറ ചുവടുപിടിച്ച്​ സ്വര ഭാസ്​കർ കങ്കണക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തുകയായിരുന്നു.

സുശാന്തി​െൻറ മരണം ആത്മഹത്യയാ​ണെന്ന്​ സി.ബി.ഐയും എയിംസും ക​ണ്ടെത്തിയെന്നും ചിലർ പുരസ്​കാരങ്ങൾ തിരികെ നൽകുന്നില്ലേയെന്നും സ്വര ഭാസ്​കർ ട്വീറ്റ്​ ചെയ്​തു.

ഇതിന്​ മറുപടിയുമായി കങ്കണയും രംഗത്തെത്തി. താൻ പറഞ്ഞത്​ കള്ളമാണെങ്കിൽ തനിക്ക്​ ലഭിച്ച എല്ലാ പുരസ്​കാരങ്ങളും തിരിച്ചു നൽകുമെന്ന്​ കങ്കണ വ്യക്തമാക്കി.

''ഞാൻ ആരെയെങ്കിലും തെറ്റായി കുറ്റപ്പെടുത്തുകയോ കള്ളം പറയുകയോ ചെയ്​തിട്ടുണ്ടെങ്കിൽ എ​െൻറ എല്ലാ പുരസ്​കാരങ്ങളും തിരികെ നൽകും. ഇത്​ ക്ഷത്രിയ​െൻറ ശപഥമാണ്​​. ഞാൻ രാമ​െൻറ ഭക്തയാണ്​. ശപഥങ്ങൾക്ക്​ എ​െൻറ സ്വന്തം ജീവിതത്തേക്കാൾ വിലയുണ്ട്​. ജയ്​ ശ്രീരാം.'' -കങ്കണ ട്വീറ്റ്​ ചെയ്​ത​ു.

നടി റിയ ചക്രബർത്തിക്ക്​ ജാമ്യം ലഭിച്ചതോ​ടെ 'കങ്കണ അവാർഡ്​ വാപസ്​കർ' എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻറിങ്​ ആയിരുന്നു. ഒരു മാസത്തിന്​ ശേഷമാണ്​ റിയ ചക്രബർത്തി ജയിലിൽ നിന്ന്​ ഇറങ്ങിയത്​. മയക്കു മരുന്നിന്​ പണം മുടക്കിയതുൾപ്പെ​ടെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയ റിയ ചക്രബർത്തിക്ക്​ ബോംബെ ഹൈകോടതി ജാമ്യം നൽകുകയായിരുന്നു. എന്നാൽ റിയയുടെ സഹാദര​െൻറ ജാമ്യാപേക്ഷ കോടതി തള്ളി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.