Posted On
date_range Updated On
date_range ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്നു; ഒരു ജാതി ജാതകം
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം. അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇവർക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും.
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോദയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ് രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - ജോസഫ് നെല്ലിക്കൽ .
ജൂലൈ മാസത്തിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.