വിജയ് ദേവരകൊണ്ട ബോളിവുഡ് താരം അനന്യ പാണ്ഡെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൂരി ജനന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഗർ. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറും പൂരി ജഗന്നാഥും ചാർമി കൗറും അപൂർവ മെഹ്ത്തയും ചേർന്നാണ് ചിത്രം നിർമിച്ചത്. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ലാസ് വെഗാസിലെ മിക്സഡ് മാർഷൽ ആർട്സ് ചാമ്പ്യനാവാൻ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഈ കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാമുകിയുടെ റോളിലാണ് നടി അനന്യ പാണ്ഡെ എത്തുന്നത്. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ലൈഗറി വൻ പ്രതിഫലമാണ് നടൻ വിജയ് ദേവരകൊണ്ട വാങ്ങിയിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. 35 കോടി രൂപയാണ് നടന്റെ പ്രതിഫലം. മൂന്ന് കോടി രൂപയാണ് അനന്യ പാണ്ഡെയുടേത്. വിജയ് ദേവരകൊണ്ടയുടെ അമ്മ കഥപാത്രത്തെയാണ് രമ്യ കൃഷ്ണൻ അവതരിപ്പിക്കുന്നത്. 1 കോടി രൂപയാണ് നടി വാങ്ങിയിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ ട്രെയിനർ കഥാപാത്രത്തെ അവതരിപ്പിച്ച റോഹിത് റോണിയുടേത് 1.5 കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.