വനംവകുപ്പ്​ ഓഫീസറായി വിദ്യ ബാലൻ; ഒടിടി റിലീസിനൊരുങ്ങി 'ഷെർണി'

ദേശീയ ശ്രദ്ധ നേടിയ ന്യൂട്ടൺ എന്ന ചിത്രത്തിന്​ ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന 'ഷെർണി'യുടെ ഫസ്റ്റ്​ലുക്​ പോസ്റ്റർ പുറത്തുവിട്ടു. വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂൺ മാസത്തിലാണ്​​ റിലീസ്​ ചെയ്യുന്നത്​. റിലീസ്​ ഡേറ്റ്​ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ്​ വിദ്യാ ബാലൻ ചിത്രത്തിൽ എത്തുന്നത്​. ടി സീരീസും അബുണ്ടാൻറിയ എൻറർടൈൻമെൻറ്​സും ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിൽ ശരദ് സക്‌സേന, നീരജ് കാബി, വിജയ് റാസ്‌, ഇള അരുൺ എന്നിവരും അഭിനയിക്കുന്നുണ്ട്​.


തീർത്തും സവിശേഷമായ കഥയാണ് ഷെർണിയിലേത്​, അമിത്തി​െൻറ ട്രേഡ്മാർക്കായ ആക്ഷേപഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏറ്റവും പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്, അബുണ്ടാൻറായ എൻറർടൈൻമെൻറ്​ സ്ഥാപകൻ വിക്രം മൽ‌ഹോത്ര പത്രക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Vidya Balans Sherni First Look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.