Posted On
date_range Updated On
date_range മന്ത്രിയുടെ അത്താഴവിരുന്നിന് വിദ്യാ ബാലന്‍ പോയില്ല; ഷൂട്ടിങ് വനംവകുപ്പ് തടഞ്ഞു
ഇന്ദോര്‍: നടി വിദ്യാ ബാലൻ മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന് ഷൂട്ടിങ് തടഞ്ഞതായി ആരോപണം. മധ്യപ്രദേശിൽ ചിത്രീകരണം നടക്കുന്ന 'ഷേര്‍ണി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് വനംവകുപ്പ് നിരസിച്ചത്. വനമേഖലയിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിങ് തടഞ്ഞത്.
മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷായാണ് വിദ്യാ ബാലനെ അത്താഴ വിരുന്നിനു ക്ഷണിച്ചത്. എന്നാൽ വിദ്യ പോയില്ല. അടുത്തദിവസം വനമേഖലയിലേക്ക് ഷൂട്ടിങ്ങിന് പോകുകയായിരുന്ന പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടയുകയായിരുന്നു. രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാനാവൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.എ.ഫ്.ഒ പ്രൊഡക്ഷന്‍ സംഘത്തെ തടഞ്ഞത്.
എന്നാൽ ഷൂട്ടിങ് തടഞ്ഞെന്ന ആരോപണം നിഷേധിച്ച് മന്ത്രി തന്നെ രംഗത്തെത്തി. വിദ്യാ ബാലൻ അല്ല, താനാണ് അവരുടെ ക്ഷണം നിരസിച്ചതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.