മലയാളം കോമഡി റീലുമായി വിദ്യ ബാലൻ; ബോളിവുഡിൽ ചർച്ചയായി മലയാള സിനിമ
മലയാള സിനിമ ബോളിവുഡിൽ വലിയ ചർച്ചയാവുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തെ പ്രശംസിച്ച് ഹിന്ദി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. കാതലിനും ബോളിവുഡിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
ഇപ്പോഴിതാമലയാള സിനിമയെ പുകഴ്ത്തി നടി വിദ്യ ബാലൻ രംഗത്തെത്തിയിരിക്കുകയാണ്. രസകരമായ റീൽ പങ്കുവെച്ചുകൊണ്ടാണ് മലയാള സിനിമയെ പ്രശംസിച്ചിരിക്കുന്നത്. 1991-ൽ പുറത്തിറങ്ങിയ മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിലെ കോമഡി രംഗമാണ് വിദ്യ അനുകരിച്ചിരിക്കുന്നത്. ലവ് മലയാളം സിനിമ എന്ന ഹാഷ്ടാഗോടെയാണ് റീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയായി മലയാള സിനിമകൾ ഭ്രാന്തമായി കാണുന്നു എന്നും വിദ്യ കുറിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകർ വിഡിയോ ഏറ്റെടുത്തിട്ടുണ്ട്.
ബോളിവുഡിലാണ് സജീവമെങ്കിലും കേരളമായും മലയാളി പ്രേക്ഷകരുമായും വളരെ അടുത്ത ബന്ധമാണ് വിദ്യ ബാലനുള്ളത്.ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് ചക്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വിദ്യ അഭിനയിച്ചിരുന്നു. എന്നാല്‍ ഈ സിനിമ പുറത്തെത്തിയില്ല. പിന്നീട് മലയാളം, തമിഴ് സിനിമകളിൽ നിന്ന് നടിക്ക് അവസരം ലഭിച്ചു. എന്നാൽ ഇതൊല്ലാം പകുതിയിൽ മുടങ്ങി പോയി. 2003 ൽ പുറത്തിറങ്ങിയ ഭാലോ തേക്കോ എന്ന ബംഗാളി ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ പരിനീത ആണ് ആദ്യ ബോളിവുഡ് ചിത്രം. മണിച്ചിത്രത്താഴിന്റെ ഹിന്ദി ഭൂല്‍ ഭുലയ്യ, ഡേര്‍ട്ടി പിക്ചര്‍ എന്നീ ചിത്രങ്ങളാണ് നടിക്ക് മികച്ച ജനശ്രദ്ധ നേടിക്കൊടുത്തത്. നിയത്, ജൽസ എന്നിവയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.