ന്യൂ ഡൽഹി: 2020ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് വിഖ്യാത നടി ആശാ പരേഖിന്. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് അവാർഡ് പ്രഖ്യാപിച്ചത്.
ഹിന്ദി സിനിമയിലെ എക്കാലത്തെയും സ്വാധീനമുള്ള നടിമാരിൽ ഒരാളായാണ് പരേഖിനെ കണക്കാക്കുന്നത്. 'ദിൽ ദേകെ ദേഖോ', 'കടി പതങ്', 'ടീസ്‌രി മൻസിൽ', 'കാരവാൻ' തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
സംവിധായികയും നിർമ്മാതാവും കൂടിയായ പരേഖ് 1990-കളുടെ അവസാനത്തിൽ "കോറ കഗാസ്" എന്ന ടിവി നാടകം സംവിധാനം ചെയ്തിട്ടുണ്ട്.
2019ൽ തമിഴ് നടൻ രജനികാന്തിനായിരുന്നു അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.