മുതിർന്ന നടൻ കൃഷ്ണ നടനും മകനുമായ മഹേഷ്ബാബുവിനൊപ്പം (ഫയൽ ചിത്രം)
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ അന്തരിച്ചു. 80 വയസായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നഗരത്തിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലർച്ചെ നാലോടെ മരിച്ചു.
ടി.ഡി.പി നേതാവ് ജയ് ഗല്ലയുടെ ഭാര്യാ പിതാവ് കൂടിയാണ് കൃഷ്ണ. 1980 കളിൽ കോൺഗ്രസിൽ ചേർന്ന് എം.പിയായിരുന്നു. രാജീവ് ഗമാന്ധിയുടെ വധത്തിനു ശേഷം രാഷ്ട്രീയം വിട്ടു. ഭാര്യ ഇന്ദിര ദേവി സെപ്റ്റംബറിലാണ് മരിച്ചത്. മൂത്ത മകൻ രമേഷ് ബാബു ജനുവരിയിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.