'മാൻ ഓഫ്​ ആക്​ഷൻ'; വൈശാഖും ഉണ്ണിമുകുന്ദനും ഒരുമിക്കുന്ന 'ബ്രൂസ്​ലി' ഒരുങ്ങുന്നു

ആരാധകർക്ക്​ ജന്മദിന സമ്മാനമായി 'ബ്രൂസ്​ലി' പ്രഖ്യാപിച്ച്​ യുവനടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി ആദ്യമായി നിർമാതാവിൻെറ ​േവഷമണിയുന്ന ചിത്രം ഹിറ്റ്​മേക്കർ വൈശാഖാണ്​ സംവിധാനം ചെയ്യുന്നത്​. ഉദ​യ്​കൃഷ്​ണയുടേതാണ്​ തിരക്കഥ. മല്ലുസിങ്​ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം വൈശാഖും ഉണ്ണിയും ഒരുമിക്കുന്ന ചിത്രമാണിത്​.

മലയാള താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്​, ദിലീപ്​, കുഞ്ചാ​ക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ്​ എന്നിവർ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ചിത്രത്തിൻെറ മോഷൻ പോസ്​റ്റർ പുറത്തുവിട്ടു.

പുലിമുരുകൻ, മധുരരാജ എന്നീ സൂപ്പർഹിറ്റുകൾക്ക്​ ശേഷം വൈശാഖും ഉദയ്​കൃഷ്​ണയും കൈകോർക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്​.

Full View

തോക്ക്​ കൈയ്യിലേന്തി മാസ്​ ഗെറ്റപ്പിലാണ്​ പോസ്​റ്ററിൽ ഉണ്ണി പ്രത്യക്ഷപ്പെടുന്നത്​. 'മാൻ ഓഫ്​ ആക്ഷൻ' എന്ന ടാഗ്​ ലൈനിൽ വരുന്ന ചിത്രം 25 കോടി ബജറ്റിൽ ഒരുക്കാനാണ്​ പദ്ധതിയിടുന്നത്​. കോവിഡ്​ വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ അടുത്ത വർഷമാകും ചിത്രീകരണം ആരംഭിക്കുന്നത്​.

ഷാജി കുമാർ ആണ് ഛായാഗ്രാഹകൻ. വിഷ്ണു മോഹൻ സംവിധാനം ചെയുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിലാകും ഉണ്ണി ഇനി അഭിനയിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.