Posted On
date_range Updated On
date_range റൊമാന്റിക് ചിത്രവുമായി ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും; 'മിണ്ടിയും പറഞ്ഞും'
ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'മിണ്ടിയും പറഞ്ഞും'. ടൊവിനോ തോമസ് ചിത്രം 'ലൂക്ക' ഒരുക്കിയ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃദുല്‍ ജോര്‍ജുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ അരുണ്‍ ബോസ് എഴുതിയിരിക്കുന്നത്. മെച്യുർ റൊമാൻസ് ജോണറിൽ ഒരുങ്ങുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.
സനല്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ലീനയായി അപര്‍ണ ബാലമുരളിയും എത്തുന്നു. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രം.ത്. തമിഴ് ചിത്രം 'നിതം ഒരു വാനം' , മലയാള സിനിമ 'കാപ്പ' എന്നിവയാണ് അപര്‍ണ ബാലമുരളിയുടെ പുതിയ റിലീസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.