ഇർഷാദ് അലി, എം.എ. നിഷാദ് എന്നിവർ ഒന്നിക്കുന്ന 'റ്റൂ മെൻ'

കൊച്ചി: നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റ്റൂ മെന്‍'. രഞ്ജി പണിക്കർ, ഇന്ദ്രൻസ്, ബിനു പപ്പു, മിഥുൻ രമേശ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, സുനിൽ സുഖദ, ഡോണീ ഡേർവിൻ, ലെന, അനുമോൾ, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ഡി ഗ്രൂപ്പിന്‍റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാർഥ്​ രാമസ്വാമിയാണ്​ ഛായാഗ്രഹണം. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. അവിശ്വസനീയമായ ഒരുപാട് അനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിതത്തിലെ അമ്പരപ്പിക്കുന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബൈയിലാണ്​ ചിത്രീകരിക്കുന്നത്​.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ, ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-അശോകൻ ആലപ്പുഴ, എഡിറ്റർ,കളറിസ്റ്റ്-ശ്രീകുമാർ നായർ, സൗണ്ട് ഡിസൈൻ-രാജാകൃഷ്ണൻ എം.ആർ, ഫിനാൻസ് കൺട്രോളർ-അനൂപ് എം., വാർത്ത പ്രചരണം-എ.എസ്. ദിനേശ്.

Tags:    
News Summary - Two Men movie starring Irshad and MA Nishad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.