തിരക്കഥാകൃത്തായി നടി ലെന; 'ഓളം' ഫസ്റ്റ്​ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സൗബിന്‍ ഷാഹിര്‍

കൊച്ചി: നടി ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം ഓളം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ സൗബിന്‍ ഷാഹിര്‍ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പുനത്തില്‍ പ്രൊഡക്ഷ​െൻറ ബാനറില്‍ നവാഗത സംവിധായകന്‍ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫല്‍ പുനത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് നിര്‍മ്മാണം ഉണ്ണി മലയില്‍.

Full View

23 വര്‍ഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകന്‍ വി.എസ്.അഭിലാഷും ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്.

സംഗീതം അരുണ്‍ തോമസ്, ഛായാഗ്രഹണം അസ്‌കര്‍, എഡിറ്റിംഗ് സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് രഞ്ജിത് കോതേരി, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍. പൊഡ്രക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, മോഷന്‍ പോസ്റ്റര്‍ രാജേഷ് ആനന്ദം, പ്രോജക്ട് ഡിസൈന്‍ അഖില്‍ കാവുങ്ങല്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Tags:    
News Summary - title motion poster of Olam movie written by actress lena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.