വിശ്വസിച്ചാലും ഇല്ലെങ്കിലും; ശാസ്ത്രത്തെ 'വെല്ലുവിളിച്ച്' 'ദി പ്രീസ്റ്റ്' ടീസർ
മമ്മൂട്ടിയും മഞ്ജുവാര്യറും ആദ്യമായി ഒന്നിക്കുന്ന മലയാള സിനിമ 'ദി പ്രീസ്റ്റ്'ന്‍റെ ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. നവാഗതനായ ജോഫിൻ ടി ചാക്കോ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രീസ്റ്റ്. ഒന്നേകാൽ മിനിറ്റ് ദൈർഖ്യമുള്ള ടീസറിൽ മമ്മൂട്ടി മഞ്ജുവാര്യർ തുടങ്ങിയവർ വന്നുപോകുന്നുണ്ട്. അതീന്ദ്രീയ ശക്തികളെകുറിച്ചുള്ള സിനിമയാണ് ദിപ്രീസ്റ്റ് എന്നാണ് കരുതപ്പെടുന്നത്.
ടീസറിലെ സംഭാഷണങ്ങളും അതാണ് സൂചിപ്പിക്കുന്നത്. 'നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്നുപോകുന്ന ഒരു ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട്' എന്നാണ് ടീസറിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത്. നേരത്തേ ചിത്രത്തിന്‍റെ ചില പോസ്റ്ററുകൾ നടൻ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സംവിധായകൻ ജോഫിൻ ടി ചാക്കോ സിനിമയിൽ മമ്മൂട്ടിക്കും മഞ്ജുവാര്യർക്കും ഒപ്പം ജോലി ചെയ്യുന്നതിന്‍റെ അനുഭവവും പങ്കുവച്ചിരുന്നു.
'അവരെ സംവിധാനം ചെയ്യുകയെന്നത് പ്രത്യേക അനുഭവമായിരുന്നു. പ്രത്യേകിച്ചും ആദ്യമായി ഒരുമിച്ച് അഭിനയിക്കുേമ്പാൾ, അതും എന്‍റെ ആദ്യ സിനിമയിൽ. നിരവധി മോളിവുഡ് സിനിമാ പ്രവർത്തകരും ആരാധകരും അവരെ സ്‌ക്രീനിൽ ഒരുമിച്ച് കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു. ഈ സിനിമയിൽ ഇത് സംഭവിച്ചത് അനുഗ്രഹമായി കരുതുന്നു. മഞ്ജു മാഡം ഈ പ്രത്യേക കഥാപാത്രത്തെ അവതരിപ്പിച്ചാൽ വളരെ മികച്ചതായിരിക്കുമെന്ന് നിർമ്മാതാക്കളും ഞാനും കരുതി. അങ്ങനെയാണ് ഞങ്ങൾ അവരെ സമീപിച്ചത്'-ജോഫിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.