Posted On
date_range Updated On
date_range 'തല' വിളി വേണ്ട; അഭ്യർഥനയുമായി നടൻ അജിത് കുമാർ
തെൻറ പേരിെൻറ മുന്നിൽ 'തല' എന്ന് ചേർത്ത് വിളിക്കരുതെന്ന് അഭ്യർഥിച്ച് തെന്നിന്ത്യൻ സൂപ്പർതാരം അജിത് കുമാർ. തന്റെ വക്താവ് സുരേഷ് ചന്ദ്ര മുഖേന ബുധനാഴ്ച പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് അജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്. തെൻറ പേരിന് മുമ്പായി 'തല' അല്ലെങ്കിൽ മറ്റേതെങ്കിലും ഉപസർഗ്ഗം ഉപയോഗിക്കരുതെന്നാണ് മാധ്യമ പ്രവർത്തകരോടും ആരാധകരോടും താരം ആവശ്യപ്പെട്ടിരിക്കുന്നത്.
"ഇനിമുതൽ, അജിത് കുമാർ, അജിത് അല്ലെങ്കിൽ എകെ, എന്ന് വിളിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 2001-ൽ പുറത്തിറങ്ങിയ 'ധീന' എന്ന സിനിമയിൽ നിന്നാണ് താരത്തിന് തലവൻ എന്നർഥം വരുന്ന 'തല' എന്ന വിളിപ്പേര് ലഭിച്ചത്. അതിന് ശേഷം ആരാധകർ അജിത്തിനെ തല എന്നാണ് വിളിക്കാറുള്ളത്. ഇപ്പോൾ മാധ്യമങ്ങളിലും പൊതുചടങ്ങുകളിലും താരത്തെ 'തല' എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.