ബോക്സ് ഓഫീസ് കത്തിച്ച് സൂര്യയുടെ 'കറുപ്പ് സ്വാമി' ഒ.ടി.ടിയിലേക്ക്; എപ്പോൾ എവിടെ കാണാം...?

തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളായ സൂര്യയും തൃഷ കൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'കറുപ്പ്' എന്ന ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. ഏകദേശം 300 കോടിയിലധികം രൂപ കലക്ഷൻ നേടിയ ഈ ചിത്രം, റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിന് മുൻപുതന്നെ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഈ ചിത്രം ജൂൺ 12 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമാകും.

തിയറ്ററുകളിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ തന്നെ ഇത്ര വേഗത്തിൽ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത് ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പലരും ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയും, തിയറ്റർ റിലീസ് കുറച്ചുദിവസം കൂടി നീട്ടിവെക്കാമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്തായാലും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പ്രൈം വീഡിയോയിൽ ലഭ്യമാകും. 'വീരഭദ്രുഡു' എന്ന പേരിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നത്.

സ്വപ്നതുല്യമായ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം ഒരൽപം വ്യത്യസ്തമാണ്. ഒരു ഗ്രാമീണ ദൈവസങ്കൽപ്പമായ കറുപ്പുസ്വാമിയായി സൂര്യ എത്തുകയും, അഴിമതിക്കാരനായ ഒരു അഭിഭാഷകനെതിരെ (ആർ.ജെ. ബാലാജി) നിയമപോരാട്ടം നടത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. നീതി നടപ്പിലാക്കാൻ ആർക്കും സാധിക്കുമെന്ന് തെളിയിക്കാൻ പ്രീതി എന്ന അഭിഭാഷകയായി തൃഷയും കൂടെ ചേരുന്നു.

തിയറ്ററുകളിൽ ചിത്രം കണ്ടവർക്കും കാണാൻ സാധിക്കാത്തവർക്കും ഈ ഒ.ടി.ടി റിലീസ് ഒരു വലിയ അവസരമാണ്. സിനിമയുടെ കഥാതന്തുവും അവതരണരീതിയും പ്രേക്ഷകർക്ക് നൽകിയ ആവേശം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ആവർത്തിക്കുമെന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Tags:    
News Summary - Suriya's 'Karupp Swami' goes OTT after burning the box office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.