'അനിലിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു... നഷ്​ടം എ​േൻറത്​ മാത്രം'; ഞെട്ടൽ രേഖപ്പെടുത്തി സുരേഷ്​ ഗോപി

തിരുവനന്തപുരം: അന്തരിച്ച നടൻ അനിൽ നെടുമങ്ങാടി​െൻറ വിയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സൂപ്പർതാരം സുരേഷ്​​ ഗോപി. അനിലിനൊപ്പം അഭിനയിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്ന്​ സുരേഷ്​ ഗോപി ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഒരിക്കലും താരത്തെ നേരിൽ കാണാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തി​െൻറ കഴിവിനെ വളരെയധികം പ്രശംസിച്ചിരുന്നതായും സുരേഷ്​ ഗോപി വ്യക്​തമാക്കി.

'അവിശ്വസനീയമായ മറ്റൊരു പ്രതിഭയെ കൂടി ഞങ്ങൾക്ക്​ നഷ്​ടപ്പെട്ടു. ഒരിക്കലും അദ്ദേഹത്തെ നേരിൽ കാണാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ വളരെയധികം പ്രശംസിച്ചിരുന്നു. അദ്ദേഹവുമൊത്ത്​ അഭിനയിക്കാൻ ശരിക്കും ആഗ്രഹിക്കുകയും ഇതിനകം തന്നെ എ​െൻറ നിർമ്മാതാക്കളോട് ഇതിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നഷ്ടം പൂർണ്ണമായും എ​േൻറത്​ മാത്രമായി. ശാന്തിയോടെ വിശ്രമിക്കുക അനിൽ നെടുമങ്ങാട്! വല്ലാത്തൊരു ഞെട്ടൽ...' -സുരേഷ്​ ഗോപി കുറിച്ചു.

We've lost another incredible talent! Never had the chance to meet him in person but admired his skill a lot. Really...

Posted by Suresh Gopi on Friday, 25 December 2020
Tags:    
News Summary - suresh gopi anil nedumangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.