ചിമ്പു, ഗൗതം​ മേനോൻ, എ.ആർ റഹ്​മാൻ ടീം വീണ്ടും; പുതിയ ചിത്രത്തി​െൻറ ടൈറ്റിൽ പോസ്റ്റർ പുറത്ത്​

വിണ്ണൈത്താണ്ടി വരുവായാ, അച്ചം യെൻപത് മഡമൈയടാ എന്നീ ചിത്രങ്ങൾക്ക്​ ശേഷം ഗൗതം വാസുദേവ് മേനോനും സിമ്പുവും എ.ആർ റഹ്മാനും വീണ്ടുമൊന്നിക്കുന്നു. 'നദികളിലെയ് നീരാടും സൂരിയൻ' എന്ന ചിത്രത്തിലൂടെയാണ് മൂവരും ഒന്നിക്കുന്നത്. വേൽസ് ഫിലിം ഇൻറർനാഷണലി​െൻറ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

സിമ്പുവിനെ നായകനാക്കി 2010 ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ' വമ്പൻ വിജയമായിരുന്നു. തൃഷ നായികയായെത്തിയ ചിത്രം ഗൗതം മേനോ​െൻറയും സിലമ്പരസ​െൻറയും കരിയറിലെ വഴിത്തിരിവുകളിൽ ഒന്നാണ്. നേരത്തെ അതേ ചിത്രത്തി​െൻറ രണ്ടാം ഭാഗം വരാൻപോകുന്നതി​െൻറ സൂചന ഇരുവരും നൽകിയിരുന്നു. ആ ചിത്രമാണോ ഇൗ ചിത്രം എന്നാണ്​ ഇപ്പോൾ നെറ്റിസൺസ്​ ചോദിക്കുന്നത്​. എന്തായാലും 'നദികളിലെയ് നീരാടും സൂരിയൻ' എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടും. 



Tags:    
News Summary - str gvm arr reunion for a movie called Nadigalila Neeradum Suriyaan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.