Posted On
date_range Updated On
date_range വിദ്യാബാലൻ ചിത്രം ഷെർനിയുടെ ട്രെയിലർ പുറത്ത്; ഒടിടി റിലീസ് ഡേറ്റ് പുറത്ത്
ദേശീയ ശ്രദ്ധ നേടിയ ന്യൂട്ടൺ എന്ന ചിത്രത്തിന് ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന 'ഷെർണി'യുടെ ട്രെയിലർ പുറത്ത്. വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂൺ 18നാണ് റിലീസ് ചെയ്യുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് വിദ്യാ ബാലൻ ചിത്രത്തിൽ എത്തുന്നത്. ടി സീരീസും അബുണ്ടാൻറിയ എൻറർടൈൻമെൻറ്സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ശരദ് സക്‌സേന, നീരജ് കാബി, വിജയ് റാസ്, ഇള അരുൺ എന്നിവരും അഭിനയിക്കുന്നുണ്ട്.
തീർത്തും സവിശേഷമായ കഥയാണ് ഷെർണിയിലേത്, അമിത്തിെൻറ ട്രേഡ്മാർക്കായ ആക്ഷേപഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏറ്റവും പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്, അബുണ്ടാൻറായ എൻറർടൈൻമെൻറ് സ്ഥാപകൻ വിക്രം മൽഹോത്ര പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.