സൽമാന്റെ രക്ഷകനായി ഷാറൂഖ്; കിങ് ഖാന്റെ ഇൻട്രോ സീൻ പുറത്ത്

ൽമാൻ ഖാനെ കേന്ദ്രകഥാപാത്രമാക്കി മനീഷ് ശർമ സംവിധാനം ചെയ്ത ചിത്രമാണ് ടൈഗർ 3. ദീപാവലി റിലീസായി നവംബർ 12 ന് തിയറ്ററുകളിലെത്തിയ ടൈഗർ 3ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ഹിമേഷ് പുറത്തുവിട്ട കണക്കുപ്രകാരം 10.85 കോടി രൂപയാണ് ഉച്ചവരെ ചിത്രം സമാഹരിച്ചിരിക്കുന്നത്. ടൈഗർ 3 ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.

ടൈഗർ 3യിൽ സൽമാൻ ഖാനൊപ്പം ഷാറൂഖും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'പത്താനാ'യിട്ടാണ് നടൻ എത്തുന്നത്. ഇപ്പോഴിതാ ടൈഗർ 3 ലെ ഷാറൂഖിന്റെ ഇൻട്രോ രംഗം ചോർന്നിരിക്കുകയാണ്. സൽമാന്റെ കഥാപാത്രത്തെ രക്ഷിച്ചുകൊണ്ടുപോകുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. താരങ്ങളുടെ ആക്ഷൻ രംഗം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ഷാറൂഖ് ഖാന്റെ ‘പത്താന്’ ശേഷം യഷ് രാജ് ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് ടൈഗർ 3. പത്താനെ പോലെ 1000 കോടിയാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.. രാജ്യത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പൊരുതുന്ന ടൈഗര്‍ അവിനാഷ് റാത്തോഡ് എന്ന ഇന്ത്യന്‍ ഏജന്റായിട്ടാണ് സൽമാൻ എത്തുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട രേവതിയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. കത്രീന കൈഫാണ്   നായിക.

Tags:    
News Summary - Shah Rukh Khan’s entry scene in Tiger 3 as Pathaan leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.