ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് മന്നത്തിലെ പുതിയ വിശേഷമാണ്. എസ്. ആർ. കെയുടെ വസതിയിൽ പുതിയ ഡയമഡ് നെയിം പ്ലേറ്റ് സ്ഥാപിച്ചിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് 25 ലക്ഷം രൂപ വിലമതിക്കുന്ന ഡയമഡിന്റെ നെയിം പ്ലേറ്റ് നഷ്ടപ്പെട്ടിരുന്നു.
ടീം ഷാരൂഖ് ഖാൻ ഫാൻ ക്ലബ്ബ് എന്ന ട്വിറ്റർ പേജിലൂടെയാണ് വാർത്ത പുറത്ത് വന്നിരിക്കുന്നത്. കൂടാതെ പുതിയ ഗേറ്റ് നവീകരിച്ചിട്ടുമുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിലാണ് 25 ലക്ഷം രൂപ വിലമതിക്കുന്ന ഡയമഡിന്റെ നെയിം പ്ലേറ്റ് നഷ്ടപ്പെട്ടത്. ഗൗരി ഖാനായിരുന്നു ഇത് ഡിസൈൻ ചെയ്തത്. എന്നാൽ നെയിം പ്ലേറ്റ് കളവ് പോയതല്ലെന്നും ഒരു വജ്രം താഴെ വീണതിനാൽ അതിന്‍റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി കൊണ്ടു പോയതായിരിക്കുമെന്നും ആരാധകർ പറഞ്ഞിരുന്നു.
ഒരു ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ ബോളിവുഡിലേക്ക് തിരികെ വരാൻ തയാറെടുക്കുകയാണ്. പത്താൻ, ജവാൻ തുടങ്ങിയവയാണ് ഇനി പുറത്തു വരാനുള്ള നടന്റെ ചിത്രങ്ങൾ. 2023 ജനുവരി 25നാണ് പത്താൻ റിലീസിനെത്തുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനമൊരുക്കുന്ന ചിത്രത്തിൽ ജോൺ അബ്രഹാം, ദീപിക പദുക്കോൺ എന്നിവരാണ് സഹതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.