ഉംറ ചെയ്തതിന് പിന്നാലെ വൈഷ്ണവി ദേവി ക്ഷേത്രം സന്ദർശിച്ച് ഷാരൂഖ് ഖാൻ- വിഡിയോ കാണാം

 മ്മു- കശ്മീരിലെ വൈഷ്ണവി ദേവി ക്ഷേത്രം സന്ദർശിച്ച് ഷാരൂഖ് ഖാൻ. ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് നടൻ  എത്തിയത്.  മുഖം മറച്ച് അംഗരക്ഷകർക്കൊപ്പമെത്തിയ ഷാരൂഖാന്റെ  വിഡിയോ വൈറലായിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് നടൻ  ഉംറ നിർവഹിച്ചിരുന്നു. ജിദ്ദയിൽ നടന്ന റെഡ് സി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മക്കയിലെത്തി ഉംറ സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ക്ഷേത്രദർശനം നടത്തിയത്.

ഷാരൂഖ് ഖാന്റ ഏറ്റവും പുതിയ ചിത്രമായ പത്താനിലെ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. അതീവ സ്റ്റൈലിഷായിട്ടാണ് നടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദീപിക പദുകോണാണ് നായിക. നടൻ ജോൺ എബ്രാഹാമും ചിത്രത്തിൽ ഒരു പ്രധാനകഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 25 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.


Tags:    
News Summary - Shah Rukh Khan spotted at Vaishno Devi temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.