താരങ്ങളെ പോലും ഞെട്ടിച്ച് ഷാരൂഖ് ഖാൻ; ഇന്റർനെറ്റിൽ ചൂടേറിയ ചർച്ചയായി നടൻ

സിനിമ കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ് ഷാരൂഖ് ഖാൻ. നടന്റെ സിനിമകൾ പ്രദർശനത്തിന് എത്താറില്ലെങ്കിലും  ഷാരൂഖ് ബോളിവുഡിലും ആരാധകർക്കിടയിലും വലിയ ചർച്ചയാവാറുണ്ട്. ഒരു ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങി വരാൻ തയാറെടുക്കുകയാണ് എസ്.ആർ.കെ.  അതൊരു  ചെറിയ വരവ് ആയിരിക്കില്ലെന്നുളള സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

'പത്താനാ'ണ് പ്രദർശനത്തിന് തയാറെടുക്കുന്ന ഷാരൂഖ് ഖാൻ ചിത്രം. ദീപിക പദുകോൺ, ജോൺ എബ്രഹാം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 2023 ജനുവരി 25നാണ്  തിയറ്ററുകളിൽ എത്തുന്നത്. റിലീസിന് മുമ്പ് തന്നെ 'പത്താൻ' പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഷാരൂഖ് ഖാൻ  ഒരു ഷർട്ട് ലെസ് ചിത്രം പങ്കുവെച്ചിരുന്നു. മുഖം പൂർണ്ണമായി കാണിക്കാത്ത തരത്തിലായിരുന്നു ചിത്രത്തിന് പോസ് ചെയ്തത്. ഇത് നിമിഷനേരം കൊണ്ട് ഇന്റനെറ്റിൽ തരംഗമാവുകയായിരുന്നു. ആരാധകർ മാത്രമല്ല താരങ്ങളും സഹപ്രവർത്തകരും ഷാരൂഖിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.

നേരത്തെ പുറത്ത് വന്ന പത്താന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. പുറത്ത് വന്ന ടീസറിൽ മുഖം വ്യക്തമായിരുന്നില്ല. 'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്നായിരുന്നു ടീസർ പങ്കുവച്ച് കൊണ്ട് ഷാരൂഖ് ഖാൻ കുറിച്ചത്.

തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതോടെയാണ് ഷാരൂഖ് ഖാൻ അഭിനയത്തിന് ഇടവേള എടുത്തത്. 2018 ൽ പുറത്ത് ഇറങ്ങിയ സീറോയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. രൺബീർ കപൂർ- ആലിയ ഭട്ട് ചിത്രമായ ബ്രഹ്മാസ്ത്രയിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

Tags:    
News Summary - Shah Rukh Khan Shares shirtless photo went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.