താരങ്ങൾക്ക് സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. ഇപ്പോഴിതാ ഷാറൂഖാനോട് ഒരു ആരാധകൻ നേരിട്ട് തന്നെ ചോദിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രമായ പത്താന്റെ ട്രെയിലർ റിലീസിന് മുന്നോടിയായി ട്വിറ്ററിൽ സംഘടിപ്പിച്ച 'എസ്.ആർ.കെയോട് ചോദിക്കാം' എന്ന സെക്ഷനിലാണ് ആരാധകൻ താരത്തിന്റെ മാസവരുമാനത്തെ കുറിച്ച് ചോദിച്ചത്. ഇതിന് മറുപടിയും ഷാറൂഖ് നൽകിയിട്ടുണ്ട്.
സിനിമ അഭിനയത്തിലൂടെ ഒരു മാസം എത്ര രൂപ സമ്പാദിക്കും എന്നായിരുന്നു ചോദ്യം. എല്ലാ ദിവസവും നിറയെ സ്‌നേഹമാണ് താന്‍ സമ്പാദിക്കുന്നതെന്നായിരുന്നു നടന്റെ മറുപടി. നടന്റെ മറുപടി ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
പത്താൻ തിയറ്റർ റിലീസിനായി തയാറെടുക്കുകയാണ്. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം പുറത്തെത്തുന്നത്. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി കൊണ്ട് തീവ്രഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. റിലീസിനോട് അടുക്കുമ്പേൾ ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് പ്രദർശനത്തിനെത്തുന്നത്. ദീപിക പദുകോണാണ് നായിക. നടൻ ജോൺ എബ്രഹാമും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.