Posted On
date_range Updated On
date_range ശുഭ്മാൻ ഗില്ലും സാറ അലിഖാനും ഒരുമിച്ച് ഡിന്നറിന്; ടിക് ടോക് വിഡിയോ പുറത്ത്
മുംബൈ: ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും ബോളിവുഡ് താരം സാറ അലിഖാനും തമ്മിലുള്ള ടിക് ടോക് വിഡിയോ വൈറലാവുന്നു. റസ്റ്ററന്റിൽ ഇരുവരും ഡിന്നറിനായി എത്തുന്ന വിഡിയോയാണ് പുറത്തായത്. അർപിത് ഗാങ്‍വാർ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഇരുവരുടേയും ടിക് ടോക് വിഡിയോ പുറത്ത് വന്നത്.
ഗിൽ സാറക്കൊപ്പം എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്. താൻ ശുഭ്മാൻ ഗില്ലിനേയും സാറ അലി ഖാനേയും ഒരുമിച്ച് റസ്റ്ററന്റിൽ കണ്ടുവെന്ന് അർപിത് വിഡിയോയിൽ പറയുന്നുണ്ട്.
നേരത്തെ ക്രിക്കറ്റ് താരം സചിൻ തെണ്ടുൽക്കറുടെ മകൾ സാറയുമായി ശുഭ്മാൻ ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇത്തരം അഭ്യൂഹങ്ങൾ അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.