സാം കുട്ടിയും ശ്രീകുട്ടനും എത്തുന്നു... 'അതിരടി' ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?

ബേസിൽ ജോസഫും ടൊവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ചിത്രം അതിരടി ഒ.ടി.ടിയിലേക്ക്. ചിത്രം ഒരു മാസ് എന്‍റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. കോമഡിയും ആക്ഷനും റൊമാൻസുമൊക്കെ ചേർന്ന ഒരു കലക്കൻ പടമായി തിയറ്ററിൽ മികച്ച വിജയം നേടിയ ചിത്രമാണ് അതിരടി. സോണി ലൈവിലൂടെയാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് തിയതി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ അരുൺ അനിരുദ്ധിന്‍റെ ആദ്യ സിനിമയാണ് അതിരടി. മെയ് 14ന് തിയറ്ററുകളിലെത്തിയ ചിത്രത്തിൽ റിയ ഷിബു, വിനീത് ശ്രീനിവാസൻ, എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബേസിൽ ജോസഫ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ബേസിൽ ജോസഫും അനന്തു എന്‍റർടൈൻമെൻസിന്‍റെ ബാനറിൽ ഡോക്ടർ അനന്തുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാമുവൽ ഹെന്റിയാണ് നിർവഹിച്ചിരിക്കുന്നത്.

സാം കുട്ടി എന്ന കോളജ് പയ്യനായാണ് ബേസില്‍ ജോസഫ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകനായി ടോവിനോ തോമസ് എത്തുമ്പോൾ, വിനീത് ശ്രീനിവാസൻ ആയി തന്നെയാണ് വിനീത് ചിത്രത്തിൽ വേഷമിടുന്നത്. പക്കാ മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകര്‍ക്കും ചിത്രം ആസ്വദിക്കാവുന്നതരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്നതാണ് അതിരടി.

Tags:    
News Summary - Sam Kutty and Sreekuttan are coming... 'Athirady' to OTT; Where can you watch it?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.