വർഷങ്ങൾക്ക് ശേഷം അവർ ഒന്നിക്കുന്നു? 'എമ്പുരാനിൽ' മോഹൻലാൽ-മമ്മൂട്ടി കോമ്പോ എന്ന് റിപ്പോർട്ട്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ പ്രധാന റോളിൽ മെഗാസ്റ്റാർ മമ്മൂട്ടിയുമുണ്ടെന്ന് റിപ്പോർട്ടുകൾ. ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപി തിരകഥയൊരുക്കിയിരിക്കുന്ന ചിത്രം അടുത്ത വർഷം മാർച്ച് 28ന് തിയറ്ററുകളിലെത്തും.
ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്‍റെ അച്ഛനായിട്ടായിരിക്കും മമ്മൂട്ടി എത്തുക എന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പിൽ പറയുന്നത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ കൂട്ടാളിയായണ് പൃഥ്വിരാജിന്‍റെ സയ്ദ് മസൂദ് എത്തുന്നത്. മോഹൻലാലിന്‍റെ ഗോഡ്ഫാദറായിട്ടായിരിക്കും മെഗാസ്റ്റാർ എത്തുക എന്നും റിപ്പോർട്ടിൽ പറയുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ചൂട്ടിങ് അതീവ രഹസ്യമായിട്ടാണ് ഷൂട്ട് ചെയ്തതെന്നും ഈ വാർത്താ കുറിപ്പിൽ പറയുന്നു.
2019-ലായിരുന്നു ലൂസിഫർ റിലീസായത്. പൃഥ്വിരാജിന്‍റെ സംവിധാന സംരംഭമായ ചിത്രം 100 കോടി കളക്ഷൻ ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂറാണ് സിനിമ നിർമിച്ചത്. എമ്പുരാനിൽ മമ്മൂട്ടുയുണ്ടെന്ന വാർത്ത ഏറ്റെടുത്തിരിക്കുകയാണ് ഇരു കൂട്ടരുടെയും ആരാധകർ. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമയിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.