ദുരൂഹതകളുടെ ചുരുളുകളുമായി 'രണ്ട് രഹസ്യങ്ങൾ'; ക്യാരക്ടർ ടീസർ റിലീസായി

നവഗതരായ അജിത് കുമാർ രവീന്ദ്രൻ, അർജ്ജുൻലാൽ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രണ്ട് രഹസ്യങ്ങൾ'. ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേറ, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണിത്.

ചിത്രത്തിന്‍റെ ക്യാരക്ടർ ടീസർ ട്രാക്ക് മനോരമ മ്യൂസിക് വഴി അൻവർ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ബേസിൽ ജോസഫ്, വിനയ് ഫോർട്ട്‌ തുടങ്ങിയവരുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എന്‍റർടെയിൻമെന്‍റ് എന്നിവയുടെ ബാനറിൽ വിജയകുമാർ പ്രഭാകരൻ, അജിത്കുമാർ രവീന്ദ്രൻ, സാക്കിർ അലി എന്നിവർ ചേർന്നാണ്.

ചിത്രത്തിന്‍റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ഹൈഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹ നിർമ്മാതാക്കൾ.

ജോമോൻ തോമസ്, അബ്ദുൽ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നൽകുന്നത് വിശ്വജിത്ത് ആണ്. കലാ സംവിധാനം- ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സംഘട്ടനം - റൺ രവി, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവർത്തകർ.

ചിത്രം ആഗസ്റ്റ് മാസത്തോടെ ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തീയേറ്ററുകളിൽ എത്തിക്കും.

Tags:    
News Summary - randu rahasyangal movie character teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.