Posted On
date_range Updated On
date_range നടി രാഖി സാവന്ത് ആശുപത്രിയിൽ
വിവാദ താരം രാഖി സാവന്ത് ആശുപത്രിയിൽ. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ നിന്നുള്ള രാഖിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആറ് ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭ്യമല്ല. ഇതിന് മുൻപ് ഒരു ഓപ്പറേഷന്റെ ഭാഗമായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വിവാദ പ്രസ്താവനകളിലൂടെയാണ് രാഖി സാവന്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നത്. നടിയുടെ സ്വകാര്യ ജീവിതവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.