പുഷ്പ: ദി റൈസ് ഭാഗം ഒന്നിന്‍റെ സ്ട്രീമിങ് പ്രീമിയർ പ്രൈം വീഡിയോ പ്രഖ്യാപിച്ചു

പ്രൈം വീഡിയോ, പുതുവർഷത്തിൽ കാഴ്ചക്കാർക്ക് അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ആക്ഷൻ ത്രില്ലർ പുഷ്പ: ദി റൈസ് -ഭാഗം ഒന്നിന്‍റെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിങ് വിരുന്ന് ഒരുക്കുന്നു. സുകുമാർ രചനയും സംവിധാനവും നിർവഹിച്ച് മൈത്രി മൂവി മേക്കേഴ്‌സും മുട്ടംസെട്ടി മീഡിയയും ചേർന്ന് നിർമിച്ച ഈ തെലുങ്ക് ആക്ഷൻ ഡ്രാമയിൽ രശ്മിക മന്ദന്നയും അഭിനയിക്കുന്നു. നടൻ ഫഹദ് ഫാസിലിന്‍റെ തെലുങ്ക് സിനിമ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

ജനുവരി ഏഴിന് ചിത്രം പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്തും. തമിഴിലും, മലയാളത്തിലും, കന്നടയിലും ചിത്രം ലഭ്യമാണ്. പുഷ്പ: ദി റൈസ് -ഭാഗം 1 ആന്ധ്രാപ്രദേശിൽ തലയെടുപ്പോടെ നിലകൊള്ളുന്ന നിബിഢമായ, വന്യമായ ശേഷാചലം കാടുകളിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്നു. ഇവിടെ, അല്ലു അർജുൻ അവതരിപ്പിച്ച കഥാപാത്രമായ ലോറി ഡ്രൈവർ പുഷ്പ രാജ് ചുവന്ന ചന്ദന മരങ്ങൾ കടത്തുന്നതിൽ പങ്കാളിയാണ്. ഈ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കള്ളക്കടത്ത് സാമ്രാജ്യത്തെ പൊലീസ് അടിച്ചമർത്തുമ്പോൾ, തിന്മക്കെതിരായ നന്മയുടെ പോരാട്ടമാണ് സിനിമ കാണിക്കുന്നത്.

Tags:    
News Summary - Pushpa part one streaming premier prime video announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.