'അനക്ക് എന്തിന്റെ കേടാ' സംവിധായകൻ ഷമീർ ഭരതന്നൂർ
‘അനക്ക് എന്തിന്റെ കേടാ’ സിനിമക്ക് പ്രേം നസീർ പുരസ്കാരം
തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി - ഉദയ സമുദ്ര സംഘടിപ്പിക്കുന്ന ആറാമത് പ്രേം നസീർ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സമകാലിക ചിത്രമായി ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത 'അനക്ക് എന്തിന്റെ കേടാ' തെരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയിൽ ഗാനം രചിച്ച വിനോദ് വൈശാഖിക്ക് ഗാനരചനക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
മികച്ച കുട്ടികളുടെ ചിത്രമായി കൈലാസത്തിലെ അതിഥി, നടനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം ഡോ. ഷാനവാസ് (ചിത്രം: കൈലാസത്തിലെ അതിഥി), നവാഗത ഗായികക്കുള്ള പുരസ്ക്കാരം: മന്ദാകി അജിത് (ചിത്രം: കൈലാസത്തിലെ അതിഥി) എന്നിവർക്ക് സമർപ്പിക്കും. ജൂൺ അവസാനം തിരുവനന്തപുരത്താണ് അവാർഡ് സമർപ്പണം നടത്തുക.
‘അനക്ക് എന്തിന്റെ കേടാ’ സിനിമക്ക് നേരത്തെ സൗത്ത് ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമി, നാഷണൽ ഫിലിം അക്കാദമി, സത്യജിത് റേ ഫിലിം സൊസൈറ്റി അവാർഡ് എന്നിവ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.