പോരടിച്ച് കാളിദാസ് ജയറാമും അർജുൻ ദാസും; ആക്ഷൻ ചിത്രം ‘പോർ’ ടീസർ

കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പോര്‍’ എന്ന ആക്ഷൻ ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു. ദുൽഖറിനെ നായകനാക്കി ‘സോളോ’ എന്ന ചിത്രം ഒരുക്കിയ ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി-തമിഴ് ദ്വിഭാഷ സിനിമയായിട്ടാണ് ‘പോർ’ എത്തുന്നത്.

ഇരുഭാഷകളിലുമുള്ള ടീസര്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം ഒന്നര മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ കോളേജ് വിദ്യാര്‍ത്ഥികളായാണ് കാളിദാസും അർജുനും എത്തുന്നത്.

കോളേജിൽ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലാണ് ടീസറിൽ കാണാൻ കഴിയുക. മുഴുനീള ആക്ഷൻ ചിത്രമാണ് ‘പോർ’ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. ഹിന്ദിയിൽ ‘ഡ​ങ്കേ’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Full View

കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും തമിഴില്‍ ഒന്നിക്കുമ്പോള്‍ ഹിന്ദിയില്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെയും ഇഹാന്‍ ഭട്ടുമാണ് ഒന്നിക്കുന്നത്. നികിത ദത്തയും ടി.ജെ ഭാനുവുമാണ് ഹിന്ദിയില്‍ നായികമാരായെത്തുന്നത്. തമിഴിലും ടി.ജെ ഭാനു നായികാവേഷത്തിലുണ്ട്, നികിത ദത്തക്ക് പകരം സഞ്ചന നടരാജനാണ് നായികയാകുന്നത്.

Full View


Tags:    
News Summary - POR Movie Teaser Arjun Das, Kalidas Jayaram, Bejoy N

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.