Posted On
date_range Updated On
date_range പാട്ടുപെട്ടിക്കാരാ... പാട്ടുപെട്ടിക്കാരാ.. 'ദുനിയാവിെൻറ ഒരറ്റത്തി'ലെ വിഡിയോ ഗാനം റിലീസായി
ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന "ദുനിയാവിെൻറ ഒരറ്റത്ത് " എന്ന സിനിമയിലെ ലിറിക്കല്‍ വിഡിയോ ഗാനം റിലീസായി. ഒാര്‍ഡിനറി,അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദൻ വരികളെഴുതി നടന്‍ ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖ വാര്യര്‍ ഈണമിട്ട് പാടിയ ""പാട്ടു പെട്ടിക്കാരാ ""എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സ്റ്റോറീസ് ആൻറ് തോട്ട്സ് പ്രൊഡക്ഷന്‍സ്, കാസ്റ്റലിസ്റ്റ് എൻറര്‍ടെയിൻമെൻറ് എന്നിവയുടെ ബാനറില്‍ ലിേൻറാ തോമസ്സ്, പ്രിന്‍സ് ഹുസൈൻ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിെൻറ ഛായാഗ്രഹണം മനീഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു. സഫീര്‍ റുമനെ, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.