പാർവ്വതിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം; നിർമാണം ആഷിഖ്​ അബുവും സന്തോഷ്​ കുരുവിളയും

പ്രശസ്​ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങള്‍. ഷറഫുദ്ദീന്‍, സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹലാൽ ലവ്​ സ്റ്റോറിക്ക്​ ശേഷം ആഷിഖ് അബുവി​െൻറ ഒപിഎം ഡ്രീം മിൽ, സന്തോഷ് ടി കുരുവിളയുടെ മൂണ്‍ ഷോട്ട് എൻറർടൈൻമെൻസുമായി ചേർന്നാണ്​ ചിത്രം നിര്‍മിക്കുന്നത്​. കോട്ടയത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്​.

ജി ശ്രീനിവാസ റെഡ്ഡി കാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിർവഹിക്കും. യാക്‌സണ്‍ ഗാരി പെരേര- നേഹാ നായര്‍ ടീമാണ് സംഗീത സംവിധാനം. സംവിധായകന്‍ രതീഷ് പൊതുവാള്‍ പ്രൊജക്ട് ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.


നിരവധി സൂപ്പൾഹിറ്റ്​ ബോളിവുഡ്​ ചിത്രങ്ങൾക്ക്​ കാമറ ചലിപ്പിച്ച സാനു വി ജോൺ മഹേഷ്​ നാരായണ​െൻറ ടേക്ക്​ ഒാഫ്​, മാലിക്​ എന്നീ ചിത്രങ്ങളിലും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25ലും പ്രവർത്തിച്ചിട്ടുണ്ട്​. കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപത്തി​െൻറ ഛായാഗ്രാഹകനും അദ്ദേഹമായിരുന്നു.

Tags:    
News Summary - parvathy thiruvothu biju menon new movie announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.