Posted On
date_range Updated On
date_range പരിനീതി ചോപ്ര-രാഘവ് ഛദ്ദ വിവാഹം ഉദയ്പൂരിൽ
എ.എ.പി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് നടി പരിനീതി ചോപ്രയും തമ്മിലുള്ള വിവാഹം ഈ മാസം നടക്കും. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാണ് വിവാഹം നടക്കുക. സെപ്റ്റംബർ 23-24 തീയതികളിലായി ഹോട്ടൽ ലീല പാലസിലും ഉദയവിലാസിലുമാവും വിവാഹ ചടങ്ങുകൾ നടക്കുക.
ബോളിവുഡിലേയും ഇന്ത്യൻ രാഷ്ട്രീയത്തിലേയും പ്രമുഖ വ്യക്തികൾ വിവാഹചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 23നാണ് മെഹന്ദി, ഹൽദി ചടങ്ങുകൾ നടക്കുക. വിവാഹത്തിന് ശേഷം ഗുരുഗ്രാമിൽ റിസ്പഷ്നുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.