Posted On
date_range Updated On
date_range കുഞ്ഞില മാസിലാമണിക്ക് ഒറ്റപ്പാലം പൊലീസിന്‍റെ നോട്ടീസ്
ഒറ്റപ്പാലം: ഹിന്ദുദൈവങ്ങളെ അവഹേളിച്ചെന്നതിന് സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഒറ്റപ്പാലം പൊലീസ് നോട്ടീസ് നൽകി. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുമ്പിൽ ഹാജരാകണമെന്ന് നിർദേശിക്കുന്നതാണ് നോട്ടീസ്.
നോട്ടീസിന്‍റെ ചിത്രമടക്കമുള്ള വിവരങ്ങൾ കുഞ്ഞില മാസിലാമണി തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മേയ് 26നാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിന്‍റെ പേരിലാണ് കേസെന്നും ഒറ്റപ്പാലം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.